Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Culture

Sunday Feature

ച​രി​ത്ര​വും സം​സ്കാ​ര​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ജ​വ്ഹ​ർ

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു ഹി​ല്‍​സ്റ്റേ​ഷ​നാ​ണ് ജ​വ്ഹ​ര്‍. പ്ര​കൃ​തി​ഭം​ഗി​കൊ​ണ്ടും നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള സ​മ്പ​ന്ന​മാ​യ ഒ​രു ഗോ​ത്ര​വ​ര്‍​ഗ രാ​ജ​വം​ശ​ത്തി​ന്‍റെ ച​രി​ത്രം​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ണ് ഇ​വി​ടം.

ഇ​വി​ടെ പ്ര​ധാ​ന​മാ​യും വാ​ര്‍​ലി, കോ​ക്ന, ക​ത്ക​രി തു​ട​ങ്ങി​യ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളാ​ണ് അ​ധി​വ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് മു​ഗ​ള്‍, മ​റാ​ത്ത, ബ്രി​ട്ടീ​ഷ് ഭ​ര​ണ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്തെ സ്വാ​ധീ​നി​ച്ചെ​ങ്കി​ലും, അ​വ​യ്ക്കൊ​ന്നി​നും ജ​വ്ഹ​റി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ന് പോ​റ​ലേ​ല്‍​പ്പി​ക്കാ​നാ​യി​ല്ല.

എ​ഡി 1306ല്‍ ​ജ​യ​ബ മു​ഖ്‌​നെ എ​ന്ന കോ​ലി വി​ഭാ​ഗം ഗോ​ത്ര​ത്ത​ല​വ​നാ​ണ് ജ​വ്ഹ​ര്‍ രാ​ജ​വം​ശം സ്ഥാ​പി​ച്ച​ത്. ഒ​രു പ്രാ​ദേ​ശി​ക കോ​ട്ട​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​ത്.

പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ത്ത മ​ക​ന്‍ ദു​ല്‍​ബ​റാ​വു രാ​ജ്യ​ത്തി​ന്‍റെ അ​തി​രു​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യും നാ​സി​ക്, ഥാ​നെ മേ​ഖ​ല​ക​ളി​ലാ​യി 22 കോ​ട്ട​ക​ള്‍ പ​ണി​യു​ക​യും ചെ​യ്തു.

എ​ഡി 1343 ജൂ​ണ്‍ അ​ഞ്ചി​ന് ഡ​ല്‍​ഹി സു​ല്‍​ത്താ​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ തു​ഗ്ല​ക്ക് അ​ദ്ദേ​ഹ​ത്തെ രാ​ജാ​വാ​യി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ‘നിം​ഷാ' എ​ന്ന പ​ദ​വി ന​ല്‍​കു​ക​യും ചെ​യ്തു. ഈ ​ച​രി​ത്ര​ദി​വ​സ​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി ജ​വ്ഹ​റി​ല്‍ ആ​റ് നൂ​റ്റാ​ണ്ടു​ക​ളി​ല​ധി​കം സ്വ​ന്ത​മാ​യി ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷം നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ല്‍ മ​റാ​ത്ത സാ​മ്രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യോ​ടെ ജ​വ്ഹ​ര്‍ രാ​ജാ​ക്ക​ന്മാ​ര്‍ അ​വ​ര്‍​ക്കൊ​പ്പം നി​ന്നു. ഛത്ര​പ​തി ശി​വ​ജി സൂ​റ​ത്ത് ആ​ക്ര​മി​ക്കാ​ന്‍ പോ​യ വ​ഴി​യി​ല്‍ ജ​വ്ഹ​റി​ലെ ഒ​രു കു​ന്നി​ന്‍​മു​ക​ളി​ല്‍ ക്യാ​മ്പ് ചെ​യ്തി​രു​ന്നു. ജ​വ്ഹ​റി​ലെ രാ​ജാ​വ് വി​ക്രം ഷാ ​ഒ​ന്നാ​മ​ന്‍ ശി​വ​ജി​യെ അ​വി​ടെ സ്വീ​ക​രി​ക്കു​ക​യും കി​രീ​ട​ത്തി​ല്‍ ഒ​രു തൂ​വ​ല്‍ ചാ​ര്‍​ത്തു​ക​യും ചെ​യ്തു.

ഇ​പ്പോ​ള്‍ ഇ​വി​ടം 'ഷി​ര്‍​പ​മാ​ല്‍' എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത​മാ​യ ച​രി​ത്ര​സ്മാ​ര​ക​മാ​ണ്. പി​ന്നീ​ട് പേ​ഷ്വ ഭ​ര​ണ​കാ​ല​ത്ത് ജ​വ്ഹ​ര്‍ മ​റാ​ത്ത ഭ​ര​ണ​ത്തി​ന് കീ​ഴി​ലാ​യി. മ​റാ​ത്ത സാ​മ്രാ​ജ്യ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കു​ശേ​ഷം, 1802ല്‍ ​ജ​വ്ഹ​ര്‍ രാ​ജാ​വ് ബ്രി​ട്ടീ​ഷു​കാ​രു​മാ​യി സ​ന്ധി​യി​ലേ​ര്‍​പ്പെ​ടു​ക​യും ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നു കീ​ഴി​ലെ നാ​ട്ടു​രാ​ജ്യ​മാ​വു​ക​യും ചെ​യ്തു.

പ​തം​ഗ് ഷാ ​നാ​ലാ​മ​ന്‍, വി​ക്രം ഷാ ​അ​ഞ്ചാ​മ​ന്‍ തു​ട​ങ്ങി​യ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ല​ത്ത് ജ​വ്ഹ​റി​ല്‍ വ​ലി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‌ നി​ല​വി​ൽ​വ​ന്നു. റോ​ഡു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യൊ​ക്കെ സ്ഥാ​പി​ത​മാ​യി.

ജ​വ്ഹ​റി​ലെ അ​വ​സാ​ന മ​ഹാ​രാ​ജാ​വാ​യി​രു​ന്നു യ​ശ്വ​ന്ത്‌ റാ​വു മു​ഖ്‌​നെ. മി​ക​ച്ച വി​ദ്യാ​ഭ്യാ​സം നേ​ടി​യ അ​ദ്ദേ​ഹം ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് റോ​യ​ല്‍ ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സി​ല്‍ പൈ​ല​റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹം നി​ര്‍​മി​ച്ച​താ​ണ് ജ​വ്ഹ​റി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യ ജ​യ് വി​ലാ​സ് കൊ​ട്ടാ​രം. പി​ങ്ക് നി​റ​ത്തി​ലു​ള്ള അ​പൂ​ര്‍​വ്വ​മാ​യ സ​യ​നൈ​റ്റ് ക​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കൊ​ട്ടാ​രം ഇ​ന്തോ-​വെ​സ്റ്റേ​ണ്‍ വാ​സ്തു​വി​ദ്യാ ശൈ​ലി​യു​ടെ തി​ള​ങ്ങു​ന്ന ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്.

1947ല്‍ ​ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി​യ​ശേ​ഷം യ​ശ്വ​ന്ത്‌ റാ​വു മു​ഖ്‌​നെ ജ​വ്ഹ​ര്‍ നാ​ട്ടു​രാ​ജ്യ​ത്തെ ഇ​ന്ത്യ​ന്‍ യൂ​ണി​യ​നി​ല്‍ ല​യി​പ്പി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹം രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​കു​ക​യും പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

ച​രി​ത്ര​ത്തി​നൊ​പ്പം ജ​വ്ഹ​റി​നെ മ​റ്റൊ​രു രീ​തി​യി​ല്‍ പ്ര​ശ​സ്ത​മാ​ക്കു​ന്ന​ത് അ​വി​ടു​ത്തെ വ​ര്‍​ളി ഗോ​ത്ര​വ​ര്‍​ഗ​ക്കാ​രു​ടെ പ​ര​മ്പ​രാ​ഗ​ത ചി​ത്ര​ക​ല​യാ​ണ്. അ​രി​പ്പൊ​ടി കു​ഴ​ച്ചു​ണ്ടാ​ക്കു​ന്ന വെ​ളു​ത്ത മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളു​ടെ ചു​വ​രു​ക​ളി​ല്‍ പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​ജീ​വി​ത​ത്തെ​യും വ​ര​ച്ചി​ടു​ന്ന ക​ലാ​രൂ​പം ജ​വ്ഹ​റി​ന്‍റെ സാം​സ്‌​കാ​രി​ക അ​ട​യാ​ള​മാ​ണ്.

ജ​യ് വി​ലാ​സ് കൊ​ട്ടാ​രം, ഷി​ര്‍​പ​മാ​ല്‍, ദാ​ഭോ​സ വെ​ള്ള​ച്ചാ​ട്ടം, ഹ​നു​മാ​ന്‍ പോ​യി​ന്‍റ് എ​ന്നി​വ കാ​ണാ​ന്‍ ഇ​പ്പോ​ഴും നി​ര​വ​ധി സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്നു. പ്ര​കൃ​തി​ഭം​ഗി, സാം​സ്‌​കാ​രി​ക പൈ​തൃ​കം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ‘മി​നി മ​ഹാ​ബ​ലേ​ശ്വ​ര്‍' എ​ന്നാ​ണ് ജ​വ്ഹ​ര്‍ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

Sports

'ഖേ​ലോ ഇ​ന്ത്യ മി​ഷ​ൻ'; കാ​യി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം

ന്യൂഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ കാ​യി​ക മേ​ഖ​ല​യ്ക്കും വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ കാ​യി​ക ശ​ക്തി​യാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ഖേ​ലോ ഇ​ന്ത്യ മി​ഷ​ൻ’ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

2036-ലെ ​ഒ​ളി​മ്പി​ക്സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഗ്രാ​സ്റൂ​ട്ട് ത​ലം മു​ത​ൽ ആ​രം​ഭി​ക്കു​ക. കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണം, സ്‌​പോ​ർ​ട്‌​സ് സ​യ​ൻ​സ്, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും. കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നു​ള്ള വി​ഹി​തം ഏ​ക​ദേ​ശം 3,794 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി. ഇ​തി​ൽ 1,000 കോ​ടി രൂ​പ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​ക്ക് മാ​ത്ര​മാ​യി നീ​ക്കി​വ​ച്ചു.

സാം​സ്കാ​രി​ക രം​ഗ​ത്തി​ന് വേ​ണ്ടി​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ട്. സാം​സ്കാ​രി​ക ടൂ​റി​സം പ്രാ​ത്സാ​ഹി​പ്പി​ക്കും. സാ​ര​നാ​ഥ്, ഹ​സ്തി​നാ​പു​രം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ 15 പു​രാ​വ​സ്തു/​പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളെ ലോ​കോ​ത്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി വി​ക​സി​പ്പി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​ര​നാ​ഥ്, ഹ​സ്തി​നാ​പു​രം എ​ന്നി​വ​യെ ‘വൈ​ബ്ര​ന്‍റ് ക​ൾ​ച്ച​റ​ൽ ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ’ ആ​ക്കി മാ​റ്റും. ഇ​ത് പ്രാ​ദേ​ശി​ക ടൂ​റി​സ​ത്തി​ന് വ​ൻ കു​തി​പ്പ് ന​ൽ​കും.

മൂ​ന്നി​ട​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ട്ര​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങും. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ജ​മ്മു​കാ​ഷ്മീ​രി​ലും ആ​ണ് അ​ന്താ​രാ​ഷ്ര ട്ര​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

SUNDAY DEEPIKA

ടി​ഷ്യൂ ക​ൾ​ച്ച​റി​ൽ ഹൈ​ടെ​ക് ട​ച്ചു​മാ​യി എം​ടെ​ക്കു​കാ​രി

 ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ എം​ടെ​ക് ക​ര​സ്ഥ​മാ​ക്കി​യ ബി​ന്ധ്യ ബാ​ല​കൃ​ഷ്ണ​ൻ എന്ന ​യു​വ സം​രം​ഭ​ക താ​ൻ സ്വാ​യ​ത്ത​മാ​ക്കി​യ അ​റി​വ് പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് സൃ​ഷ്ടി​പ​ര​മാ​ക്കി​യ​പ്പോ​ൾ അ​തൊ​രു പു​തു​ച​രി​ത്ര​മാ​യി. ഇ​ന്ന് മാ​സം പ​തി​നാ​യി​ര​ത്തി​ല​ധി​കം ടി​ഷ്യൂ​ക​ൾ​ച്ച​ർ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വ​ലി​യ സം​രം​ഭ​ക​യാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ലെ വെ​ള്ളാ​ങ്ക​ല്ലൂ​ർ സ്വദേശിയായ ഈ ​39കാരി. അ​നേ​കം ക​ർ​ഷ​ക​ർ​ക്കു വ​ലി​യ സഹായമായി "പ്ലാന്‍റ് മിൽ' എന്ന ഇവരുടെ സംരംഭം.

അ​ധ്യാ​പ​ക​ൻ ന​ൽ​കി​യ സ്പാ​ർ​ക്ക്

ഭ​ർ​ത്താ​വും ന​ഴ്സ​റി വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ വി​ഷ്ണു​വു​മാ​യി ബംഗളുരുവിൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഐ​ടി എ​ൻ​ജി​നീ​യ​റാ​യ ഭ​ർ​ത്താ​വ് വി​ജേ​ഷി​നു നാ​ട്ടി​ലേ​ക്കു സ്ഥ​ലംമാ​റ്റം കി​ട്ടി​യ​ത്. ഇ​താ​ണു വ​ഴി​ത്തി​രി​വാ​യ​ത്. അ​തേ​ക്കു​റി​ച്ച് ബി​ന്ധ്യ​ത​ന്നെ പ​റ​യ​ട്ടെ:

"എം​ടെ​ക് ക​ഴി​ഞ്ഞി​ട്ടും വെ​റു​തെ​യി​രി​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ ചെ​റി​യൊ​രു സ​ങ്ക​ടം ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ കാ​ര്യം കു​ടും​ബം ഏ​റ്റെ​ടു​ത്താ​ൽ എ​ന്തെ​ങ്കി​ലു​മൊ​രു ജോ​ലി​യോ ബി​സി​ന​സോ ന​ട​ത്താ​ലോ​യെ​ന്നൊ​രു ചി​ന്ത മ​ന​സി​ൽ മു​ള​യെ​ടു​ത്തു. ബ​യോ​ടെ​ക്നോ​ള​ജി​ക്കാ​ർ​ക്കു നാ​ട്ടി​ൽ ജോ​ലി സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ സ്വ​ന്ത​മാ​യൊ​രു ബി​സി​ന​സ് ത​ന്നെ​യാ​ണ് ഉ​ത്ത​മ​മെ​ന്ന് മ​ന​സി​ലു​റ​പ്പി​ച്ചു.

അ​പ്പോ​ഴാ​ണ് ചെ​ന്നൈ​യി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​ന്പോ​ൾ ഗ​വേ​ഷ​ണ​സം​ഘം ത​ല​വ​നാ​യി​രു​ന്ന പ്ര​ഫ. എ​സ്. സീ​നി നാ​ട്ടി​ലൊ​രു ടി​ഷ്യു​ക​ൾ​ച്ച​ർ ലാ​ബ് തു​ട​ങ്ങൂ എ​ന്നു​പ​റ​യാ​റു​ള്ള​ത് ഓ​ർ​മ​വ​ന്ന​ത്. പി​ന്നെ കൂ​ടു​ത​ലൊ​ന്നും ആ​ലോ​ചി​ച്ചി​ല്ല. പ​ഴ​യ പ്ര​ഫ​സ​റെ വി​ളി​ച്ചു. വാ​ഴ​യാ​ണ് ന​ല്ല​തെ​ന്നും ക​യ​റ്റു​മ​തി​മൂ​ല്യ​മു​ള്ള ഗ്രാ​ന്‍റ്നെ​യി​ൻ ആ​ണ് വാ​ണി​ജ്യ​ത്തി​ന് ഏ​റ്റ​വും ഉ​ത്ത​മ​മെ​ന്നും ഉ​പ​ദേ​ശി​ച്ചു. കൂ​ടാ​തെ കേ​ര​ള​ത്തി​ലു​ള്ള ശി​ഷ്യ​ൻ ഡോ. ​ഹേ​മ​ന്തി​നെ വി​ദ​ഗ്ധോ​പ​ദേ​ശ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ​ത്ര​വാ​ർ​ത്ത​യി​ലൂ​ടെ ചെ​ങ്ങാ​ലി​ക്കോ​ട​നി​ലേ​ക്ക്

കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നു പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ പ​ലി​ശ​ര​ഹി​ത വാ​യ്പ നേ​ടി ലാ​ബ് ത​യാ​റാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വ​ഴി​ത്തി​രി​വാ​യ പ​ത്ര​വാ​ർ​ത്ത വാ​യി​ക്കാ​നി​ട​യാ​യ​ത്. ചെ​ങ്ങാ​ലി​ക്കോ​ട​ന്‍റെ ടി​ഷ്യൂ​ക​ൾ​ച്ച​ർ തൈ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഏ​താ​നും ക​ർ​ഷ​ക​ർ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യെ സ​മീ​പി​ച്ചെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത.

ടി​ഷ്യു​ക​ൾ​ച്ച​റി​ൽ ചെ​ങ്ങാ​ലി​ക്കോ​ട​നെ​ന്ന പ​രീ​ക്ഷ​ണം വ​ൻ വി​ജ​യ​മാ​യി. ഭൗ​മ​സൂ​ചി​ക​പ​ദ​വി​യു​ള്ള ഈ ​നേ​ന്ത്ര​വാ​ഴയുടെ മാ​തൃ​സ്ഥ​ല​മാ​യ എ​രു​മ​പ്പെ​ട്ടി, പ​ഴ​യ​ന്നൂ​ർ, ചൊ​വ്വ​ന്നൂ​ർ മേ​ഖ​ല​ക​ളി​ലെ തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ഗു​ണ​മേ​ന്മ​യു​ള്ള മാ​തൃ​കോ​ശ​ങ്ങ​ൾ സം​ഭ​രി​ച്ചു.

പ്ലാ​ന്‍റ് മി​ൽ എ​ന്ന സ്വ​പ്നം

2015 ഓ​ഗ​സ്റ്റ് 28ലെ ​തി​രു​വോ​ണ​നാ​ളി​ൽ ഞ​ങ്ങ​ളു​ടെ അ​ഞ്ചാം വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ വെ​ള്ളാ​ങ്ക​ല്ലൂ​രി​ലെ വീ​ടി​നോ​ടു​ചേ​ർ​ന്ന് ആ​രം​ഭി​ച്ച ടി​ഷ്യൂ​ക​ൾ​ച്ച​ർ യൂ​ണി​റ്റി​നു "പ്ലാ​ന്‍റ് മി​ൽ' എ​ന്നു പേ​രി​ട്ടു. സാ​ധാ​ര​ണ ടി​ഷ്യു​ക​ൾ​ച്ച​ർ യൂ​ണി​റ്റു​ക​ളി​ൽ ടി​ഷ്യു​ക​ൾ​ച്ച​റി​ന് പ്രാ​ഥ​മി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വാ​ഴ​യു​ടെ മാ​ങ്ങ് (കി​ഴ​ങ്ങ്) ആ​ണെ​ങ്കി​ൽ ന​മ്മ​ൾ വാ​ഴ​യു​ടെ കു​ട​പ്പ​നി​ൽ​നി​ന്ന്് (കൂ​ന്പ് അ​ഥ​വാ ചു​ണ്ട്) തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ വാ​ഴ​മാ​ങ്ങി​ൽ​നി​ന്ന് 500-600 തൈ​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​പ​ക​രം ഈ ​രീ​തി​യി​ൽ പ​ര​മാ​വ​ധി 200-300 തൈ​ക​ളേ ല​ഭി​ക്കൂ. പ​ക്ഷേ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും പ്ര​തി​രോ​ധ​ശേ​ഷി​യും ത​നി​മ​യും ഉ​ള്ള തൈ​ക​ൾ ല​ഭി​ക്കു​മെ​ന്ന​താ​ണു സ​വി​ശേ​ഷ​ത.

പ്രാ​ഥ​മി​ക ഹാ​ർ​ഡ​നിം​ഗും ര​ണ്ടാം​ഘ​ട്ട ഹാ​ർ​ഡ​നിം​ഗും (ദൃ​ഢീ​ക​ര​ണം) വെ​ല്ലു​വി​ളി​യാ​യി​രു​ന്നെ​ങ്കി​ലും അ​തും വി​ജ​യ​മാ​യി. ഫീ​ൽ​ഡ് ട്ര​യ​ലി​ന്‍റെ ഭാ​ഗ​മാ​യി പ​ല ക​ർ​ഷ​ക​ർ​ക്കും ടി​ഷ്യു തൈ​ക​ൾ ന​ൽ​കി. മു​ള്ളൂ​ർ​ക്ക​ര​യി​ലു​ള്ള വി​ശ്വ​നാ​ഥ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ആ​ദ്യ ടി​ഷ്യു ചെ​ങ്ങാ​ലി​ക്കോ​ട​ൻ കു​ല​ച്ചു. മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം വി​ള​വെ​ടു​ത്ത് പ​ഴു​പ്പി​ച്ച​പ്പോ​ൾ ചെ​ങ്ങാ​ലി​ക്കോ​ട​ന്‍റെ അ​സ​ൽ രു​ചി​യും നി​റ​വും ഗു​ണ​വും. തു​ട​ർ​ന്ന് എ​രു​മ​പ്പെ​ട്ടി​യി​ലെ ബാ​ബു 1000 ചെ​ങ്ങാ​ലി​ക്കോ​ട​ൻ തൈ​ക​ൾ വാ​ങ്ങി​ന​ട്ടു. കൃ​ത്യ​മാ​യ പ​രി​പാ​ല​നമു​റ​ക​ൾ സ്വീ​ക​രി​ക്കു​ക​യും ജൈ​വ​വ​ളം ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ 17- 22 കി​ലോ തൂ​ക്ക​മു​ള്ള ല​ക്ഷ​ണ​മൊ​ത്ത ചെ​ങ്ങാ​ലി​ക്കോ​ട​ൻ കു​ല​ക​ൾ!

മ​ഞ്ചേ​രി​യും ക്വി​ന്‍റ​ലും പൂ​ജ​ാക​ദ​ളി​യും

ചെ​ങ്ങാ​ലി​ക്കോ​ട​ന്‍റെ വി​ജ​യം മ​റ്റു പ്രാ​ദേ​ശി​ക ഇ​ന​ങ്ങ​ളാ​യ മ​ഞ്ചേ​രി, ക്വി​ന്‍റ​ൽ, തേ​നി എ​ന്നീ നേ​ന്ത്ര​ൻ ഇ​ന​ങ്ങ​ളി​ലേ​ക്കു​കൂ​ടി ക​ട​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യി. കൂ​ടാ​തെ ക​ർ​ഷ​ക​രു​ടെ വ​ലി​യ ഡി​മാ​ന്‍റി​നെ​ത്തു​ട​ർ​ന്ന് നി​വേ​ദ്യ​ക്ക​ദ​ളി (പൂ​ജാ ക​ദ​ളി), റോ​ബ​സ്റ്റ്, റെ​ഡ് ബ​നാ​ന എ​ന്നി​വ​യും. പി​ന്നീ​ട് അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും ടി​ഷ്യൂ​ക​ൾ​ച്ച​റി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ഇ​പ്പോ​ൾ അ​ക്വാ പ്ലാ​ന്‍റു​ക​ളും. നേ​ന്ത്ര​ൻ ഇ​ന​ങ്ങ​ൾ​ക്ക് 30 ഉം ​പൂ​ജ​ക​ദ​ളി​ക്ക് 45 രൂ​പ​യും അ​ല​ങ്കാ​ര ച്ചെ​ടി​ക​ളു​ടെ തൈ​ക​ൾ​ക്ക് ഒ​ന്നി​ന് 50 രൂ​പ​യു​മാ​ണ് വി​ല. '- ബി​ന്ധ്യ പ​റ​ഞ്ഞു.

ഹൈ​ടെ​ക് ലാ​ബ് 

2021 ലാ​ണ് 5000 ച​തു​ര​ശ്ര​ അ​ടി​യു​ള്ള പു​തി​യ ബി​ൽ​ഡിം​ഗും ഹൈ​ടെ​ക് ലാ​ബും ഇ​വ​ർ ആ​രം​ഭി​ച്ച​ത്. ന​ബാ​ർ​ഡി​ന്‍റെ​യും മാ​നേ​ജ് ഹൈ​ദ​രാ​ബാ​ദിന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ൽ​കു​ന്ന എ​സി​എ​ബി​സി പ​ദ്ധ​തി​പ്ര​കാ​രം ല​ഭി​ച്ച 25 ല​ക്ഷം രൂ​പ​യു​ടെ ലോ​ണും ഇ​തി​നു വ​ലി​യ സ​ഹാ​യ​മാ​യി. ഈ ​തു​ക​യി​ൽ സ്ത്രീ​ക​ൾ​ക്ക് 44 ശ​ത​മാ​നം സ​ബ്സി​ഡി​യു​ണ്ടാ​യ​തും ഇ​വ​ർ​ക്കു വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി.

ഫു​ള്ളി ഓ​ട്ടോ​മാ​റ്റി​ക് ഇ​ല​ക്ട്രി​ക്ക​ൽ സ്റ്റെ​റിലൈ​സിം​ഗ് മെ​ഷീ​ൻ, ക​ൾ​ച്ച​റിം​ഗ് ലാ​ബ്, ലാ​മി​നാ റൂം ​എ​ന്നി​വ​യ​ടങ്ങി​യ ബി​ൽ​ഡിം​ഗി​ന് ഒ​രു​കോ​ടി​യി​ല​ധി​കം മു​ത​ൽ​മു​ട​ക്കു​ണ്ട്. ട​ണ​ൽ, ഗ്രീ​ൻ ഹൗ​സ്, മ​ഴ​മ​റ തു​ട​ങ്ങി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. ഇ​ന്നി​പ്പോ​ൾ ലാ​ബി​ലും മ​റ്റു​മാ​യി 15 പേ​ർ​ക്ക് ഇ​വ​ർ നേ​രി​ട്ടു തൊ​ഴി​ൽ ന​ൽ​കു​ന്നു​ണ്ട്. സു​ഗ​ന്ധ​വ്യ​ഞ്ജന തൈ​ക​ൾ ടി​ഷ്യു​ക​ൾ​ച്ച​റി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ബി​ന്ധ്യ​യും സം​ഘ​വും. എ​ല്ലാ​ത്തി​നും സ​ന്പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഭ​ർ​ത്താ​വും മ​ക​നു​മു​ണ്ട്.

Latest News

Corehub Up